02:21am 29 October 2026
NEWS
മക്കളെ അറിയാൻ- ബോധവത്ക്കരണ ക്ലാസ്
27/10/2026  07:06 PM IST
nila
 മക്കളെ അറിയാൻ- ബോധവത്ക്കരണ ക്ലാസ്

പുത്തൻകാവ്: ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് പുത്തൻകാവ് മെട്രോപ്പോലീറ്റൻ സൗഹൃദ ക്ലബിന്റെ യൂണിറ്റിന്റെ നേതൃത്വത്തിൽ മക്കളെ അറിയാൻ എന്ന പേരിൽ ബോധവത്ക്കരണ ക്ലാസ് നടത്തി.
 പ്രിൻസിപ്പാൾ സജി പട്ടരുമഠം യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖസൈക്കോളജിസ്റ്റ് ലാബി ജോർജ് ജോസ് ഉത്ഘാടനവും ക്ലാസിന് നേതൃത്വവും നല്കി. ഹെഡ് മാസ്റ്റർ അലക്സ് വർഗീസ് മാവേലിക്കര, സ്റ്റാഫ് സെക്രട്ടറി കെ.ഒ തോമസ്, സൗഹൃദ കോർഡിനേറ്റർ മറിയാമ്മ ഫിലിപ്പ്,, മിത്ര ജയകുമാർ എന്നിവർ ആശംസകൾ നേർന്നു. ഇതിനോടനുബന്ധിച്ച് രക്ഷകർത്താക്കൾക്കും വിദ്യാർത്ഥികൾക്കുമായി പ്രത്യേകമായി ക്ലാസുകൾ നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img